India
image_print

ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ പാക് നാവികസേന വെടിവെച്ചുകൊന്നു

Written by

archanaa chuqwe

ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്.സംഭവത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ബോട്ടില്‍ ഉണ്ടായിരുന്ന ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.ആറ് മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്.

 

അതേസമയം പാക് നാവികസേനാംഗങ്ങള്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് സംഭവത്തെക്കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജല്‍പാരി എന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *