India
image_print

ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപത്തിനൊരുങ്ങി ആഗോള കമ്പനികൾ; ഗൂഗിൾ പേയും നിക്ഷേപം ആരംഭിക്കും

Written by

askshiyas

സ്ഥിര നിക്ഷേപത്തിനും ഓൺലൈൻ വായ്പയ്ക്കും മറ്റു സാമ്പത്തിക സേവനങ്ങൾക്കും വഴിയൊരുക്കാൻ ആഗോള ടെക് ഭീമന്മാരായ കമ്പനികളിൽ ചിലത് ഇന്ത്യൻ ബാങ്കിങ് മേഖലയിലേക്ക് കടന്നുവരുന്നതായി റിപ്പോർട്ട്.ചെറുകിട സംരംഭങ്ങൾക്ക് ഓൺലൈൻ വായ്പ സ്ഥാപനങ്ങളുമായി സഹകരിച്ച് അടിയന്തര വായ്പ ലഭ്യമാക്കുമെന്നാണ് സാമൂഹിക മാധ്യമ കമ്പനിയായ ‘ഫെയ്സ്ബുക്കി’ന്റെയും ചൈനീസ് കമ്പനിയായ ‘ഷവോമി’യുടെയും വാഗ്ദാനം. സ്വകാര്യ ബാങ്കുകളുമായി സഹകരിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് അമേരിക്കൻ കമ്പനിയായ ആൽഫബെറ്റിനു കീഴിലുള്ള ‘ഗൂഗിൾ പേ’ ആണ് സ്ഥിരനിക്ഷേപത്തിന് പ്ലാറ്റ്ഫോമൊരുക്കുന്നത്.

 

വാൾമാർട്ട്, ആമസോൺ, ആപ്പിൾ പോലുള്ള കമ്പനികളും സാമ്പത്തിക സേവന വിപണിയിൽ സജീവമാകാൻ പദ്ധതിയൊരുക്കുകയാണ്. രാജ്യത്തെ ബാങ്കിങ് മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ പോന്നതാണ് ഈ കടന്നുവരവുകൾ.

 

Leave a Reply

Your email address will not be published.