India
image_print

ചരക്ക് വിമാനം മലയില്‍ ഇടിച്ചുതകര്‍ന്നു;ഇന്തോനേഷ്യയില്‍ മൂന്നുപേരെ കാണാതായി

Written by

askshiyas

ന്തോനേഷ്യയിലെ പാപ്പുവ മേഖലയില്‍ ബുധനാഴ്ച ചരക്ക് വിമാനം മലയില്‍ ഇടിച്ചുതകര്‍ന്നു. സംഭവത്തില്‍ മൂന്ന് പോരെ കാണാതായിട്ടുണ്ട്. ഓട്ടര്‍ 300 വിമാനം പാപുവയിലെ ഇന്റന്‍ജയയിലെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്.റിപ്പണ്‍ എയര്‍ ഫ്‌ലൈറ്റ് പാപ്പുവയിലെ ഇന്റന്‍ ജയ റീജന്‍സിയിലെ ഒരു എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് എയര്‍ കണ്‍ട്രോള്‍ അധികൃതരുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് പോലീസും ഗതാഗത ഉദ്യോഗസ്ഥരും പറഞ്ഞു.

 

‘എയര്‍പോര്‍ട്ടിലെ കാലാവസ്ഥ അനുകൂലമല്ല, വിമാനം ലാന്‍ഡ് ചെയ്യുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു, എന്നാല്‍ റണ്‍വേ വ്യക്തമായി കാണാനായില്ല,’ പാപ്പുവ പോലീസ് വക്താവ് അഹ്മദ് മുസ്‌തോഫ കമാല്‍ പറഞ്ഞു, മൂന്നംഗ സംഘത്തിനായുള്ള തിരച്ചില്‍ നടക്കുന്നു.ട്വിന്‍ ഓട്ടര്‍ 300 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഉയര്‍ന്ന പ്രദേശത്തെ ഒരു ഗ്രാമത്തിന് സമീപം പ്രദേശവാസികള്‍ കണ്ടെത്തി.മൂന്ന് ജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാല്‍ പൈലറ്റിന് ലാന്‍ഡ് ചെയ്യാന്‍ റണ്‍വേ ദൃശ്യമാകാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Leave a Reply

Your email address will not be published.