India
image_print

ചിലവ് കുറക്കാന്‍ ഗ്യാസിനൊപ്പം ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ചാല്‍ ലാഭമെന്ന് പഠനം

Written by

archanaa chuqwe

ചിലവ് കുറക്കാന്‍ ഗ്യാസിനൊപ്പം ഇന്‍ഡക്ഷന്‍ കുക്കര്‍ കൂടി ഉപയോഗിക്കാമെന്ന് പഠനം. പാചകം പണച്ചെലവുള്ളതാകുമ്പോള്‍ എല്‍.പി.ജി.ക്ക് പരിഹാരമായി ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാം എന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പാചകവാതകത്തിന് പൂര്‍ണമായും പകരമാകില്ല ഇന്‍ഡക്ഷന്‍ കുക്കര്‍ കാരണം വൈദ്യുതി ചാര്‍ജിലെ വര്‍ദ്ധനവാണ്. എല്‍ പി ജിക്ക് പകരം ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗത്തിലൂടെ ചിലവ് കുറക്കാന്‍ ആകുമോ എന്നാണ് കെ സി ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പഠനം നടത്തിയിരിക്കുന്നത്. ധനലാഭം വിശകലന പഠനറിപ്പോര്‍ട്ട് എന്ന പേരിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

 

സോളാര്‍പാനല്‍ കൊണ്ട് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ലാഭത്തെക്കുറിച്ചാണ് ഒന്നാമത്തെ റിപ്പോര്‍ട്ട്. പാചകവാതകത്തിന് നിലവില്‍ 892 രൂപയാണ്. 10 ലിറ്റര്‍ വെള്ളം 25 ഡിഗ്രിസെല്‍ഷ്യസില്‍ നിന്നും 100 ഡിഗ്രി സെല്‍ഷ്യസ് എത്തുമ്പോള്‍ ഇപ്പോഴത്തെ വിലയനുസരിച്ച് ആറ് രൂപ ചെലവ് വരും. ഇന്‍ഡക്ഷന്‍ കുക്കറിനൊപ്പം ഇതേ വെള്ളം തിളയ്ക്കുമ്പോള്‍ വേണ്ടിവരുന്ന വൈദ്യുതി 4.84 രൂപയുമാണ്. അതുകൊണ്ടുതന്നെ ഇന്‍ഡക്ഷന്‍ കുക്കര്‍ ലാഭകരമാകും. എന്നാല്‍ ഒരു മാസം വൈദ്യുതി ഉപയോഗം 300 യൂണിറ്റായി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ കൂടി ഉപയോഗിക്കുകയാണെങ്കില്‍ വൈദ്യുതി ഉപയോഗം 500ന് മുകളില്‍ എത്തിയേക്കാം. അതുകൊണ്ട് സോളാര്‍ പാനല്‍ ഉപയോഗിച്ച് എല്‍പിജി നിന്നും ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് മാറിയാല്‍ ലാഭകരമാകും. പാചകത്തിനായി വേണ്ടിവരുന്ന സോളാര്‍ പാനലുകളുടെ ശേഷി ഒരു കിലോവാട്ട് ആണ്. എല്‍പിജി സിലിണ്ടറിന് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോക്താവിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം കൊണ്ട് മുതല്‍മുടക്കി വീണ്ടെടുക്കാന്‍ ആകുകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

 

Leave a Reply

Your email address will not be published.