India
image_print

ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്റെ മിന്നല്‍ പരിശോധന

Written by

askshiyas

അഫ്ഗാനിസ്ഥാന്‍ താലിബാന്റെ പിടിയിലായതിന് ശേഷം ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും ഓഫീസുകളിലാണ് താലിബാന്‍ മിന്നല്‍ പരിശോധന നടത്തിയത്. ഓഫീസ് രേഖകള്‍ പരിശോധിക്കുകയും വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്‌തെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ കാബൂളിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിച്ചിരുന്നു. അംബാസഡറെ അടക്കം 180 പേരെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. തിങ്കളാഴ്ച കാബൂളില്‍ നിന്ന് 46 ഉദ്യോഗസ്ഥരെയും മറ്റ് ചില ഉപകരണങ്ങളും വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. അതേസമയം, അധികാരമേറ്റെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കഴിഞ്ഞ ദിവസം താലിബാന്‍ നിര്‍ത്തിവെച്ചു.

 

Leave a Reply

Your email address will not be published.