India
image_print

ഇന്‍സ്റ്റഗ്രാം ‘അപകടകാരിയാകുന്നു’;പുതിയ വെളിപ്പെടുത്തല്‍

Written by

askshiyas

ന്ന് യുവാക്കള്‍ ഏറെ ഇഷ്ടപ്പെടുകയും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഇന്‍സ്റ്റാഗ്രാമിനെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത് . കൗമാരക്കാരായ പെണ്‍കുട്ടികളില്‍ വിഷലിപ്തമായ ഒരു ആപ്പായി ഇന്‍സ്റ്റഗ്രാം മാറിയെന്നാണ് റിപ്പോര്‍ട്ട്. 2019, 2020 കാലഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാമിനെ സംബന്ധിച്ച് ഫേസ്ബുക്കിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

ബ്രിട്ടനിലെ 13 ശതമാനം ഉപഭോക്താക്കളും യുഎസിലെ ആറു ശതമാനം ഉപഭോക്താക്കളും ഇന്‍സ്റ്റഗ്രാം സ്വാധീനത്താല്‍ ആത്മഹത്യാ പ്രവണതയില്‍ ആണെന്നാണ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളില്‍ സ്വയം ഇഷ്ടക്കുറവ് ഉണ്ടാക്കാന്‍ആപ്പ്കാരണമാകുന്നുവെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇത്തരത്തില്‍ സ്വന്തം ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ പോലും ഫേസ്ബുക്ക് അവഗണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിരവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമായിരുന്നു ഫേസ്ബുക്കിന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചത്.അതേസമയം ഇത്തരം ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഇന്‍സ്റ്റഗ്രാമും രംഗത്തെത്തിയിരുന്നു. എന്നാല്‍ വാള്‍ സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ സംബന്ധിച്ച് ഫേസ്ബുക്ക് പബ്ലിക് പോളിസി വിഭാഗം മേധാവി കരീന ന്യൂട്ടണ്‍ എഴുതിയ ബ്ലോഗ് നിശബ്ദത പാലിക്കുകയാണ്. അതേസമയം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനവും ബ്ലോഗ് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published.