India
image_print

‘ഇന്‍സ്റ്റാഗ്രം കിഡ്സ്’ ലോഞ്ചിംഗ് മാറ്റിവെച്ച് കമ്പനി

Written by

askshiyas

ന്‍സ്റ്റാഗ്രം കിഡ്സ് ലോഞ്ചിംഗ് മാറ്റിവെച്ച് കമ്പനി.13 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി ഇന്‍സ്റ്റാഗ്രം അവതരിപ്പിക്കാനിരുന്ന ‘ഇന്‍സ്റ്റാഗ്രം കിഡ്സി’ ന്റെ അവതരണമാണ് കമ്പനി മാറ്റിവെച്ചത്. യുവാക്കള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ‘ഇന്‍സ്റ്റാഗ്രം കിഡ്സ്’ ലോഞ്ചിംഗ് മാറ്റിവെച്ചിരിക്കുന്നത്.

അതേസമയം 13 വയസ്സിനു താഴെയുള്ളവര്‍ക്കു ഇന്‍സ്റ്റാഗ്രം നിലവില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇതിനാല്‍ ഇത്തരം കുട്ടികള്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് വ്യാപകമായതോടെയാണ് കുട്ടികള്‍ക്കായി മാത്രം പുതിയ സംരംഭം തുടങ്ങാന്‍ ഇന്‍സ്റ്റാഗ്രം തീരുമാനിച്ചത്. ഇന്‍സ്റ്റാഗ്രം കിഡ്സ് അവതരിപ്പിക്കുന്നതില്‍ നിന്നു താത്ക്കാലികമായി പിന്മാറുകയാണെന്നും രക്ഷിതാക്കളോടും സാങ്കേതിക വിദഗ്ധരോടും കൂടിയാലോചിച്ചതിനു ശേഷം പിഴവുകള്‍ നികത്താന്‍ ശ്രമിക്കുമെന്ന് ഇന്‍സ്റ്റാഗ്രം മേധാവി ആദം മോസെറി അറിയിച്ചു. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കത്തിനായി ഒരു പ്രത്യേക പ്ലാറ്റ്‌ഫോം ഉണ്ടായിരിക്കുന്നതാണ് നല്ലതെന്ന് ഇന്‍സ്റ്റാഗ്രാം വിശ്വസിക്കുന്നുവെന്നും ടിക്ക് ടോക്ക്, യൂട്യൂബ് പോലുള്ള മറ്റ് കമ്പനികള്‍ക്ക് ആ പ്രായത്തിലുള്ള ആപ്പ് പതിപ്പുകള്‍ ഉണ്ടെന്നും മോസേറി പറഞ്ഞു.

Leave a Reply

Your email address will not be published.