India
image_print

ഇയാളുടെ ഹൃദയം കല്ലാണോ ? ഇന്‍സ്റ്റഗ്രാം റീല്‍സില്‍ തിളങ്ങി ഇന്ദ്രന്‍സ്

Written by

askshiyas

അടുത്തിടെ ഒടിടി റിലീസായെത്തിയ ചിത്രം ‘ഹോം’ മികച്ച പ്രതികണമാണ് സ്വന്തമാക്കുന്നത്. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.ഹോമില്‍ ഇന്ദ്രന്‍സിന്റെ പ്രകടനം പ്രേക്ഷകരെ അതിശയിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ തിളങ്ങിയിരിക്കുകയാണ് ഇന്ദ്രന്‍സ്.നടി സുരഭി ലക്ഷ്മിയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഇയാളുടെ ഹൃദയം കല്ലാണോ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാല്‍ നായകനായ ഗാന്ധര്‍വത്തിലെ സംഭാഷണമാണ് റീല്‍സിലുള്ളത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് വിഡിയോയില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.ഹോമിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം ഹിറ്റായത് പോലെ ഇതും ഹിറ്റായിരിക്കുകയാണ്.നിരവധി ചിത്രങ്ങള്‍ ഇന്ദ്രന്‍സിന്റെതായി പുറത്തിറങ്ങാനുണ്ട്.കഴിഞ്ഞ ദിവസം ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ‘വിത്തിന്‍ സെക്കന്റ്‌സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published.