India
വാട്സാപ്പിന് പിന്നാലെ പുതിയ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാമും
Last updated on Sep 14, 2021, 12:59 pm


വാട്സാപ്പിന് പിന്നാലെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമും.എട്ട് പുതിയ ഫീച്ചറുകളാണ് കമ്ബനി ഉപയോക്താക്കള്‍ക്കായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.ഈ പുതിയ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ സ്റ്റോറികള്‍ ലൈക്ക് ചെയ്യാൻ സാധിക്കും.
നിലവില്‍ സ്റ്റോറികള്‍ക്ക് റിയാക്ഷനുകള്‍ നല്കാന് സാധിക്കുമെങ്കിലും ലൈക്ക് ചെയ്യാനുള്ള ഓപ്ഷന് ഉപയോക്താക്കള്‍ക്ക് ഇല്ല.എന്നാല്‍ പുതിയ അപ്ഡേഷന് വരുന്നതോടെ ഇത് സാധ്യമാകും. കൂടാതെ ഇനി ഫീഡ് പോസ്റ്റുകള്‍ക്കൊപ്പം സംഗീതം ചേര്‍ക്കാനും പുതിയ ഫീച്ചർ വരുന്നതോടെ സാധ്യമാകും.


