India
സംസ്ഥാനം മാറിയാലും വാഹനങ്ങള്‍ക്ക് റീ രജിസ്ട്രേഷന് വേണ്ട
Last updated on Aug 28, 2021, 9:47 am


ബിഎച്ച് രജിസ്ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ ഇനി റീ രജിസ്ട്രേഷന് നടത്തേണ്ടതില്ല. പുതിയ വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് ഏകീകൃത രജിസ്ട്രേഷന് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം.കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സൈനിക-സുരക്ഷ ഉദ്യോഗസ്ഥര്‍ നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ബിഎച്ച് രജിസ്ട്രേഷനായി അപേക്ഷിക്കാം.
വാഹന നികുതി രണ്ട് വര്‍ഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. 14 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനത്തിനുള്ള നികുതി വര്‍ഷം തോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നല്‍കേണ്ടി വരിക. ബിഎച്ച് രജിസ്ട്രേഷന് നടപടികള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആര്.ടി.ഒ ഓഫീസുകളില്‍ പോകേണ്ടതില്ല.


