India
image_print

ഐപാഡ് ഉത്പാദനം വെട്ടിക്കുറച്ച് ആപ്പിള്‍

Written by

archanaa chuqwe

ഫോണ്‍ 13-ന്റെ ചിപ്പുകള്‍ നല്‍കുന്നതിനായി ആപ്പിള്‍ ഐപാഡ് ഉത്പാദനം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്.ഉല്‍പ്പാദനം കുത്തനെ കുറയ്ക്കുകയും പകരം ഐഫോണ്‍ 13-ന്റെ ഉത്പാദനം കൂടാന്‍ വിതരണത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഐപാഡ് ഔട്ട്പുട്ട് 50% വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഫോണും ഐപാഡും കോര്‍, പെരിഫറല്‍ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള സമാന ഭാഗങ്ങള്‍ പങ്കിടുന്നു, എന്നാല്‍ ഐപാഡിനെ അപേക്ഷിച്ച് കമ്പനിയുടെ ഏറ്റവും മികച്ച വരുമാന ഡ്രൈവര്‍ ആയതിനാല്‍ ആപ്പിള്‍ ഐഫോണിന് മുന്‍ഗണന നല്‍കുന്നുവെന്നാണ് സൂചന.അതേസമയം കമ്പനിക്ക് കൊറോണ വൈറസ് വരുത്തി വെച്ച സാമ്പത്തിക നഷ്ടം ചെറുതൊന്നുമല്ല. സമീപകാല വരുമാന കോളില്‍, വിതരണ പരിമിതികള്‍ കാരണം കമ്പനിക്ക് 6 ബില്യണ്‍ ഡോളറിന്റെ വരുമാനം നഷ്ടമായെന്ന് ആപ്പിള്‍ സിഇഒ പറയുന്നു.

 

അതേസമയം മൈക്രോസോഫ്റ്റ് വീണ്ടും ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യന്‍ ഡോളറാണ്. എന്നാല്‍ ആപ്പിള്‍ കമ്പനിക്ക് ഇപ്പോള്‍ 2.46 ട്രില്ല്യന്‍ ഡോളര്‍ മൂല്യമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായില്ലെന്ന് ആപ്പിള്‍ തന്നെ അറിയിച്ചിരുന്നു. ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ വേണ്ട ചിപ്പുകളുടെയും മറ്റു ഘടകഭാഗങ്ങളുടെയും വലിയ പ്രതിസന്ധിയാണ് ഇതിനു കാരണം. ഇക്കാലത്ത് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഏകദേശം 600 കോടി ഡോളറാണ് ആപ്പിളിന് കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *