India
image_print

പുറത്തിറങ്ങുന്നതിന് മുന്‍പ് ചോര്‍ന്ന് ഐഫോണ്‍ 13ന്റെ വിവരങ്ങള്‍

Written by

askshiyas

പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ആപ്പിളിന്റെ ഐഫോണ്‍ 13 വിവരങ്ങള്‍ പുറത്ത്. സെപ്റ്റംബര്‍ 14 ന് അവതരിപ്പിക്കാന്‍ ഇരിക്കെ യുക്രേനിയന്‍ റീട്ടെയിലാണ് ഐഫോണ്‍ 13 ന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.യുക്രേനിയന്‍ ഇ-കൊമേഴ്സ് വെബ്സൈറ്റായ കെടിസിയാണ് ഐഫോണ്‍ 13 മോഡലുകളുടെ സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളും നിറവും പ്രദര്‍ശിപ്പിച്ചത്. വെള്ള, കറുപ്പ്, പര്‍പ്പിള്‍, ചുവപ്പ്, നീല, പിങ്ക് എന്നിങ്ങനെ ആറ് കളര്‍ വേരിയന്റുകളില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവ പുറത്തിറങ്ങുമെന്നാണ് വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്നത്.

 

അതേസമയം ഐഫോണ്‍ 13 മിനി 64 ജിബി,128 ജിബി സ്റ്റോറേജ് ഓപ്ഷനുമായാണ് എത്തുന്നത്. ഐഫോണ്‍ 13 മോഡല്‍ 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും അവതരിപ്പിക്കും. ഐഫോണ്‍ 13 പ്രോ 128 ജിബി അല്ലെങ്കില്‍ 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും മാക്സ് 256 ജിബി, 512 ജിബി വേരിയന്റിലും വരും. 5.4 ഇഞ്ച് ഐഫോണ്‍ മിനി, 6.1 ഇഞ്ച് ഐഫോണ്‍ 13, 6.1 ഇഞ്ച് ഐഫോണ്‍ 13 പ്രോ, 6.7 ഇഞ്ച് ഐഫോണ്‍ പ്രോ മാക്സ് എന്നിങ്ങനെയായിരിക്കും സ്‌ക്രീന്‍ സൈസ്. ഫോണിനായി വളരെ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published.