India
ഐപിഎല്‍;നിര്‍ണായക നീക്കവുമായി ആര്.സി.ബി
Last updated on Aug 22, 2021, 7:43 am


ഈമാസം സെപ്റ്റംബറില്‍ തന്നെ ഐ. പി. എല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ നിര്‍ണായക മാറ്റങ്ങളുമായി വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ്.ആര്.സി. ബി ഇക്കഴിഞ്ഞ ഇന്ത്യക്കെതിരെയുള്ള പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ച ശ്രീലങ്കന്‍ സ്പിന്നര്‍ വാനിഡു ഹസരങ്ക, ഫാസ്റ്റ് ബൗളര്‍ ദുശ്മന്ത ചമീര, സിംഗപ്പൂര്‍ ടീമംഗം ഡേവിഡ് എന്നിവരെയാണ് ടീമിലെത്തിച്ചത്.
നേരത്തെ ഹസരങ്കയെ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ നോട്ടമിട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതില്‍ ആര്. ബി.സിയുടെ പേരു പറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരു ശ്രീലങ്കന്‍ താരത്തെയും സിംഗപ്പൂരില്‍ നിന്നുള്ള ഒരാളെയും ഉള്‍പ്പെടുത്തിയാണ് ആര്.ബി.സി ഞെട്ടിച്ചത്. ആലന്, സ്കോട്ട് എന്നിവരെ ടീം മടക്കി വിളിച്ചതും ആദം സാമ്പ, ഡാനിയേല്‍ എന്നിവര്‍ മടങ്ങി പോയതുമാണ് ആര്.സി.ബിയെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ സിംഗപ്പൂര്‍ കാരനായ ടീം ഡേവിഡിനെ ടീമില്‍ എത്തിച്ചതാണ് ഏവരെയും അമ്പരപ്പിച്ച് . സിംഗപ്പൂര്‍ ദേശീയ ടീമംഗം ആയിരുന്നെങ്കിലും ആസ്ട്രേലിയന്‍ ആഭ്യന്തര മത്സരങ്ങളിലും ഈ 25കാരന് കളിച്ചിട്ടുണ്ട്. അതേസമയം മുഖ്യ പരിശീലകന് സൈമണ്‍ കാറ്റില്‍ സ്ഥാനമൊഴിഞ്ഞതോടെ ആ ചുമതലയും പുതിയ ആള്‍ക്ക് നല്‍കിയിട്ടുണ്ട്.ആര്. സി. പി ക്രിക്കറ്റ് ഡയറക്ടറായ മൈക്ക് ഹെസ്സാനാണ് പുതിയ പരിശീലകന്.


