India
image_print

ഒളിഞ്ഞു നോക്കുമോ?;ആമസോണ്‍ ആസ്ട്രോയില്‍ ആശങ്കയറിയിച്ച് വിദഗ്ദര്‍

Written by

archanaa chuqwe

ഴിഞ്ഞ ദിവസങ്ങിലാണ് ഉപയോക്താക്കളെ വീട്ടുകാര്യങ്ങളില്‍ സഹായിക്കുന്ന ആസ്‌ട്രോ എന്ന റോബോട്ടിനെആമസോണ്‍ അവതരിപ്പിച്ചത്.നമ്മള്‍ പറയുന്നത് കേള്‍ക്കാനും ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കാനും ഈ റോബോട്ടിന് കഴിയില്ലെങ്കിലും സ്‌ററൗ ഓണാക്കി പുറത്ത് പോയാല്‍ മുന്നറിയിപ്പ് നല്കാന്‍ ഇവയ്ക്ക് കഴിയും. അപരിചതര്‍ വീട്ടിലെത്തിയാല്‍ അത് തിരിച്ചറിയാനും റോബോട്ടിനാകും. ഡിജിറ്റല്‍ കണ്ണുകളുള്ള ആസ്‌ട്രോ ചെറുചക്രങ്ങളില്‍ ‘ഓടിനടന്ന്’ നമ്മള്‍ പറയുന്നതെല്ലാം ചെയ്യും.

എന്നാലിപ്പോഴിതാ ആമസോണ്‍ ആസ്ട്രോയില്‍ ആശങ്കയറിയിച്ചിരിക്കുകയാണ് വിദഗ്ദര്‍.ഒളിഞ്ഞു നോക്കുമോ തുടങ്ങിയ ആശങ്കളാണ് ഇവര്‍ ഉന്നയിക്കുന്നത്.വലിയ രീതിയിലുള്ള ഒറു ഡാറ്റാ ശേഖരണ പ്രക്രിയയാണ് ഈ സാങ്കേതിക വിദ്യ നടത്തുന്നത്. നിങ്ങളുടെ വീട്ടിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു റോബോട്ട് എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് ആര്‍ക്കറിയാം ? ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷനിലെ പോളിസി അനലിസ്റ്റായ മാത്യൂ ഗ്വാരിഗ്ലിയ പറഞ്ഞു.അതേസമയം റോബോട്ടിന്റെ കാമറകളും സെന്‍സറുകളും ആര്‍ട്ടിഫിഷ്യല്‍ ടെക്‌നോളജിയും ഉപയോഗിച്ചാണ് ഇവയ്ക്ക് മുന്നിലുള്ള പ്രതിബന്ധങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നത്. ആയിരം ഡോളര്‍ വിലവരുന്ന റോബോട്ട് വളരെ കുറച്ച് എണ്ണം മാത്രമേ തുടക്കത്തില്‍ വില്‍പ്പനക്ക് വെക്കുകയുള്ളൂവെന്നും ന്യൂയോര്‍ക്കിലെ കമ്പനിയുടെ വാര്‍ഷിക ചടങ്ങില്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.