India
മേഘ്നരാജ് വീണ്ടും വിവാഹിതയാവുന്നുവെന്ന് പ്രചാരണം; രൂക്ഷമായി പ്രതികരിച്ച് നടന്
Last updated on Sep 21, 2021, 7:52 am


കഴിഞ്ഞ ദിവസങ്ങളില്‍ നടി മേഘ്നരാജ് വീണ്ടും വിവാഹിതയാവുകയാണെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ സംഭവംവ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കന്നട നടനും ബിഗ്ബോസ് താരവുമായ പ്രഥം. ഇരുവരും ഒരുമിച്ചു നില്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയായിരുന്നു ഇവര്‍ വിവാഹിതരാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
വാര്‍ത്തകളും പ്രചാരണങ്ങളും അതിരു കടന്നപ്പോഴാണ് പ്രഥം പ്രതികരണവുമായി രംഗത്തെത്തിയത്. ആദ്യമൊക്കെ ഇത് അവഗണിക്കുകയായിരുന്നുവെന്നും പക്ഷേ 2. 70 ലക്ഷത്തിലധികം പേരായിരുന്നു ആ വീഡിയോ കണ്ടത്. കാഴ്ചക്കാര്‍ക്കും വേണ്ടി ചില ചാനലുകള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ നിയമപരമായി നേരിടാന്‍ പോവുകയാണെന്നും ഈ വീഡിയോ നീക്കം ചെയ്യപ്പെടുന്നതിലൂടെ മറ്റ് ചാനലുകള്‍ക്ക് കൂടി ഒരു പാഠമാകട്ടെയെന്നും പ്രഥം വ്യക്തമാക്കി. മേഘ്ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ 2020 ജൂണ്‍ 7 നായിരുന്നു മരണപ്പെടുന്നത്. ആരാധകര്‍ക്ക് ഏറെ വേദന നല്കിയ മരണമായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്. മേഘ്നയുടെ ഭര്‍ത്താവിന്റെ വിടവാങ്ങല്‍ മലയാളികളിലും വിഷമമുണ്ടാക്കിയിരുന്നു. മേഘ്ന ഗര്‍ഭിണിയായ സമയത്തായിരുന്നു ചീരു ഈ ലോകത്തോട് വിടപറഞ്ഞത്. 2018ലായിരുന്നു മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും വിവാഹം. ആരാധകര്‍ ഏറെ ആഘോഷമാക്കിയ വിവാഹംകൂടിയായിരുന്നു ഇരുവരുടേതും


