India
image_print

ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ദീര്‍ഘനേരം ഉപയോഗിച്ചാല്‍ പെട്ടെന്ന് വയസ്സ് ആകുമോ?

Written by

archanaa chuqwe

ദീര്‍ഘനേരം ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉപയോഗിക്കുന്ന ആളുകളാണ് നാം. ദിവസം മുഴുവന്‍ ഉള്ള ഉപയോഗം നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കയ്യില്‍ സ്‌ട്രെയിന്‍ ഉണ്ടാക്കല്‍, കണ്ണുകള്‍ വരണ്ടുപോകല്‍, കഴുത്തുവേദന, അമിതഭാരം, തുടങ്ങി മാനസിക ആരോഗ്യത്തെവരെ ദീര്‍ഘനേരം ഉള്ള ലാപ്‌ടോപ്പ്, ഫോണ്‍ ഉപയോഗം ബാധിച്ചേക്കാം. ഇതുകൂടാതെ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്നുള്ള ബ്ലൂ ലൈറ്റ് ചര്‍മ്മത്തിന് കേടുപാടുകളും ക്ഷീണവും ഉണ്ടാകുന്നു.

 

ഇലക്ട്രിക് ഉപകരണങ്ങളില്‍ നിന്നും പുറത്തുവരുന്ന എനര്‍ജി വിസിബിളാണ് ബ്ലൂ ലൈറ്റ്. സൂര്യപ്രകാശത്തിലും ട്യൂബ് ലൈറ്റുകളിലും എല്‍ഇഡികളിലും ടിവി സ്‌ക്രീനിലും സ്മാര്‍ട്ട്‌ഫോണിലും കമ്പ്യൂട്ടറിലും ഇവ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം അപേക്ഷിച്ച് ഏറ്റവും അപകടകരമായത് ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍, എന്നിവയില്‍ നിന്നുള്ള ബ്ലൂ ലൈറ്റുകളാണ്. ഇവ ചര്‍മത്തിലെ കോശങ്ങളുടെ നാശത്തിനും കാരണമാകുന്നു. അടുത്തിടെ പുറത്തുവന്ന പഠനങ്ങള്‍ പറയുന്നത് അള്‍ട്രാവയലറ്റ് രശ്മികളെക്കാളും ചര്‍മത്തിന് പ്രശ്‌നമുണ്ടാക്കുന്നതാണ് ബ്ലൂ ലൈറ്റുകള്‍ എന്നാണ്. നാലുദിവസം കമ്പ്യൂട്ടര്‍ മുമ്പില്‍ ഇരിക്കുന്നത് നട്ടുച്ചക്ക് 20 മിനിറ്റ് നേരം വെയിലത്തു നില്‍ക്കുന്നതിന് തുല്യമാണെന്നാണ് പഠനം പറയുന്നത്. ഉറക്കമില്ലായ്മയ്ക്ക് വരെ ഇത് കാരണമാകുന്നുണ്ട്. ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള ബ്ലൂ ലൈറ്റ് എമിഷന്‍ കുറക്കുകയാണ് മാര്‍ഗ്ഗം. എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗം കുറയ്ക്കുക, ലാപ്‌ടോപ്പില്‍ ദീര്‍ഘനേരം ജോലിചെയ്യുന്നവര്‍ നിശ്ചിതസമയത്ത് ഇടവേളയെടുക്കുക, എന്നിവയാണ് മാര്‍ഗം.

 

 

 

Leave a Reply

Your email address will not be published.