India
image_print

‘കറുത്ത നിറത്തിന്റെ പേരില്‍ പരിഹസിക്കപ്പെട്ടു’-നടി ഇഷ ഗുപ്ത

Written by

archanaa chuqwe

ബോളിവുഡ് നടി ഇഷ ഗുപ്ത തന്റെ ഗ്ലാമറസ് ലുക്ക് കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു.എന്നാല്‍ താരത്തിന് ഇരുണ്ട നിറത്തിന്റെ പേരില്‍ അവഗണനകളും പരിഹാസങ്ങളും പലയിടത്ത് നിന്നും അനുഭവപ്പെട്ടിട്ടുണ്ട്.അക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇഷ ഗുപ്ത.കുട്ടിക്കാലത്ത്, ഇഷ ഗുപ്തയെ ‘കാളി മാ’ എന്ന് വിളിച്ചിരുന്നു, കാരണം അവള്‍ ദേവിയെപ്പോലെ ശക്തയായതിനാലല്ല, മറിച്ച് കറുത്ത നിറമുള്ളതിനാലാണ് ഇത്തരം കളിയാക്കലുകള്‍ കേള്‍ക്കണ്ടി വന്നത്. എന്നാല്‍ താരം ബോളിവുഡില്‍ പ്രവേശിച്ചപ്പോള്‍ വീണ്ടും ഞെട്ടിപ്പോയെന്നും ആളുകള്‍ ഒരു പടി കൂടി കടന്ന് ചര്‍മ്മം വെളുപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചുവെന്നും താരം പറയുന്നു.ആദ്യ സിനിമ പുറത്തിറങ്ങിയതിന് ശേഷം മീറ്റിങ്ങുകള്‍ക്കും ഓഡിഷനുമായി പോകുമ്പോള്‍ പലരും പറഞ്ഞത് നിറം വര്‍ധിപ്പിക്കാനും ഇഞ്ചക്ഷന്‍ എടുക്കാനുമൊക്കെയായിരുന്നു. കാരണം നിരവധി നടിമാര്‍ ഇതു ചെയ്യുകയും നിറം മാറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷേ, തനിക്കൊരിക്കലും ഈ ആശയം മനസ്സിലായിട്ടില്ലെന്നും ഇഷ ഗുപ്ത പറയുന്നു.

ഒരാള്‍ക്ക് മൂക്കിന്റെ ശസ്ത്രക്രിയ നടത്തിയാല്‍ ഞാന്‍ കാര്യമാക്കുന്നില്ല. അവള്‍ക്ക് അത് ഇഷ്ടപ്പെട്ടമാണെങ്കില്‍ അത് നല്ലതാണ്. പക്ഷേ എന്റെ ശരീരത്തിലോ സവിശേഷതകളിലോ എനിക്ക് ഒരു പ്രശ്‌നവുമില്ല. പലപ്പോഴും ആളുകള്‍ എന്നോട് പറഞ്ഞത് ഇതൊക്കെ ചെയ്യണമെന്നാണ്.നിങ്ങള്‍ക്ക് ഒരിക്കലും ഭംഗിയുള്ള പെണ്‍കുട്ടികളുടെ വേഷം ലഭിക്കില്ല. എനിക്ക് പ്രശ്നമില്ല, എനിക്ക് അത്തരം വേഷങ്ങള്‍ ആവശ്യമില്ല.പക്ഷേ എന്റെ നിറം കാരണം കിട്ടാഞ്ഞതാണെന്ന് പറയരുത് -ഇഷ ഗുപ്ത പറഞ്ഞു.

Leave a Reply

Your email address will not be published.