India
image_print

സ്വകാര്യ ചിത്രം പുറത്ത്;നടി ജാക്വിലിനെ പൊക്കി ഇഡി

Written by

archanaa chuqwe

ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏഴു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ലീനയുടെ പങ്കാളിയായ സുകേഷ് ചന്ദ്രശേഖറിന്റെയും ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെയും സ്വകാര്യ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് നടിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.സുകേഷിന്റെയും ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെയും സ്വകാര്യ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ജാക്വിലിനെ ചുംബിക്കുന്ന മിറര്‍ സെല്‍ഫിയാണ് പുറത്ത വന്നത്.സുകേഷ് പരോളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സമയത്താണ് സെല്‍ഫി എടുത്തതെന്നാണ് സൂചന.

ഇരുവരും ചെന്നൈയില്‍ പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടിയെ ചോദ്യം ചെയ്തത്. ഫോട്ടോയില്‍ കാണുന്ന ഫോണ്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതിന് സുകേഷിനെ ജയിലില്‍ നിന്ന് വിളിച്ചത്. തട്ടിപ്പിന് ഉപയോഗിച്ച ഇസ്രായേലി സിം കാര്‍ഡാണ് ഫോണിന് ഊര്‍ജം പകരുന്നത്.നടിക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നുണ്ട്. തനിക്ക് സുകാഷുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് നടി ജാക്വലിന്‍ പ്രതികരിച്ചിരുന്നു.ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖറും ഇയാളുടെ പങ്കാളിയായ നടി ലീന മരിയ പോളും വ്യവസായികളെയും രാഷ്ട്രീയക്കാരെയും കബളിപ്പിച്ച നിരവധി കേസുകളില്‍ പ്രതികളാണ്.

Leave a Reply

Your email address will not be published.