India
image_print

ജയ് ഭീം വിവാദം; സൂര്യയ്ക്കും ആമസോണിനുമെതിരെ പരാതി

Written by

archanaa chuqwe

സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് ജയ് ഭീം’ ചിത്രത്തിന്റെ നിര്‍മാതാക്കളായ നടന്‍ സൂര്യ, ജ്യോതിക, പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടെയ്ന്‍മെന്റ്, ചിത്രത്തിന്റെ സംവിധായകന്‍ ടി. ജെ. ജ്ഞാനവേല്‍, ഒ.ടി.ടി പ്ലാറ്റ്ഫോം ആമസോണ്‍ എന്നിവര്‍ക്കെതിരെ പരാതിയുമായി വണ്ണിയാര്‍ സംഘം കോടതിയിലേക്ക്. സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ജ്ഞാനവേലിനും വണ്ണിയാര്‍ സംഘം കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. വണ്ണിയാര്‍ സംഘം സംസ്ഥാന പ്രസിഡന്റാണ് വക്കീല്‍ നോട്ടീസയച്ചത്.ചിത്രത്തിലെ ഗുരുമൂര്‍ത്തി എന്ന വില്ലനായ പൊലീസുകാരന്‍ വണ്ണിയാര്‍ സമുദായക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ സ്റ്റേഷന്റെ ഭിത്തിയില്‍ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടര്‍ തൂക്കിയെന്നാണ് ആരോപണം.

 

അതേസമയം ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പെടെ സി.ആര്‍.പി.സിയുടെയും ഐ.പി.സിയുടെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് അസോസിയേഷന്‍ കടലൂര്‍ ജില്ലയിലെ ചിദംബരത്തെ പ്രാദേശിക കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിര്‍മാതാക്കള്‍ മാപ്പുപറയണമെന്നും നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും സംഘം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കാത്ത പക്ഷം സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞിരുന്നു.സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സിനിമയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും നടന്‍ സൂര്യയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ ജ്ഞാനവേല്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published.