India
image_print

കനത്ത മഞ്ഞുവീഴ്ച;ജമ്മു കശ്മീരില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

Written by

archanaa chuqwe

നത്ത മഴുവീഴ്ചയെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ മലയാളികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നു.ദ്രാസിലാണ് വിനോദസഞ്ചാരത്തിന് കശ്മീരിലേക്ക് പോയ മലയാളി സംഘംകുടുങ്ങിയത്.ഇവരെ കൂടാതെ അയ്യായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ശ്രീനഗര്‍, കാര്‍ഗില്‍ ഹൈവേയില്‍ ലേ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസ് കെട്ടിടത്തിലെ മുറിയിലാണ് സംഘമുള്ളത്. നെറ്റ്വര്‍ക്ക് പ്രശ്നങ്ങളുള്ളതിനാല്‍ ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.

പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്. ഇതേ തുടര്‍ന്ന് ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. അനന്ത്‌നാഗ് ജില്ലയിലെ സിന്തന്‍ ചുരത്തില്‍ കുടുങ്ങി കിടന്ന ഇവരെ സിവില്‍ അഡ്മിനിസ്ട്രേഷനും പോലീസും സൈന്യവും ഉള്‍പ്പെടെയുള്ള രക്ഷാസംഘം അതിശക്തമായ കാലാവസ്ഥയെ അതിജീവിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ 5 മണിയോടെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *