India
image_print

ജമ്മു കാശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെ സൈനികര്‍ വധിച്ചു

Written by

archanaa chuqwe

ജമ്മു കാശ്മീരിലെ അവന്തിപ്പോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെ സൈനികര്‍ വധിച്ചു..അവന്തിപ്പോറയിലെ ത്രാല്‍ പ്രദേശത്തെ തില്‍വാണി മൊഹല്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷാം സോഫിയെ വധിച്ചത്. കാശ്മീരിലെ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലായ വിജയ് കുമാറാണ് ഭീകരന്‍ ഷാം സോഫിയാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം ഇന്നലെ ജമ്മു കാശ്‌മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇവരില്‍ രണ്ട് പേര്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരും മൂന്നുപേര്‍ കാശ്‌മീരില്‍ സാധാരണക്കാരെ വെടിവച്ച്‌ കൊലപ്പെടുത്തിയ ദ റെസിസ്റ്റന്റ് ഫ്രണ്ട് സംഘടനയില്‍പ്പെട്ടവരുമാണ് എന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട ഭീകരരുടെ ഇതോടെ എണ്ണം എട്ടായി. ഷോപ്പിയാനിലെ തുള്‍റാന്‍ മേഖലയില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിടെയാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്.

കൂടാതെ തിങ്കളാഴ്ച രാവിലെ പൂഞ്ച് മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊട്ടാരക്കര സ്വദേശി വൈശാഖ് ഉള്‍പ്പടെ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.

Leave a Reply

Your email address will not be published.