India
ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകാൻ ഫുമിയോ കിഷിദ
Last updated on Sep 29, 2021, 9:57 am


ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിദ (64) ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും.കിഷിദയ്ക്ക് 257 വോട്ടുകള്‍ ആണ് ലഭിച്ചത്
ആദ്യ റൗണ്ടില്‍ വനിതാ സ്ഥാനാര്‍ഥികളായ സാനേ തകൈച്ചി, സെയ്കോ നോഡ എന്നിവരെ മറികടന്ന കിഷിദ.അതിനുശേഷം വാക്സിനേഷന് മന്ത്രി ടാരോ കോനോയെ പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കിഷിദ തിങ്കളാഴ്ച സ്ഥാനമേല്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതേസമയം കഴിഞ്ഞ സെപ്റ്റംബറില്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന യോഷിഹിതെ സുഗയ്ക്കു പകരമായാണ് കിഷിദ അധികാരമേൽക്കുക


