India
കളി കാര്യമായി;ജാര്‍വോയ്ക്ക് ആജീവനാന്ത വിലക്ക്
Last updated on Aug 29, 2021, 8:10 am


ഡാനിയേല്‍ ജാര്വീസിന് വിലക്കും പിഴയുമായി യോര്‍ക്ക്ഷെയര്‍ കൗണ്ടി. ലീര്‍ഡ്സിലെ മത്സരങ്ങള്‍ കാണുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും പിഴയും ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ സഹായിക്കാന്‍ ബാറ്റുമായി ക്രീസിലെത്തിയതിനാണ് ജാര്‍വിസിന് വിലക്കേര്‍പ്പെടുത്തിയത്. ജാര്‍വിസിനെ പോലുള്ളവര്‍ താരങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരാധകര്‍ നേരത്തെതന്നെ അഭിപ്രായപ്പെട്ടിരുന്നു.
ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റ മൂന്നാം ദിനത്തിലായിരുന്നു 69 ആമത്തെ നമ്പര്‍ ജഴ്സിയും അണിഞ്ഞ് ഓപ്പണ്‍ രോഹിത് ശര്‍മ പുറത്തായതിനു പിന്നാലെ ജാര്‍വോ എത്തിയത്. ക്രീസിലെത്തി ബാറ്റിങ്ങിന് തയ്യാറെടുക്കുമ്പോഴേക്കും സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. ഗ്രൗണ്ടില്‍ നിന്നും ഇറങ്ങി പോകാന്‍ പറഞ്ഞപ്പോള്‍ താന്‍ ഇന്ത്യന്‍ ടീം കളിക്കാരനാണെന്നായിരുന്നു ജാര്‍വോയുടെ മറുപടി. നേരത്തെ ലോഡ്സ് ടെസ്റ്റിന്റെ നാലാം ദിനത്തിലും ജാര്‍വോ ഇന്ത്യന്‍ ജഴ്സിയില്‍ മൈതാനത്ത് എത്തിയിരുന്നു.


