India
image_print

വീണ്ടും ക്രീസിലെത്തി ജാര്‍വോ; വൈറലായി വീഡിയോ

Written by

archanaa chuqwe

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ വൈറലായ ഒരു താരമുണ്ടായിരുന്നു ജാര്‍വോ.കളിക്കിടയില്‍ ഗ്രണ്ടിലേക്ക് ഫീല്‍ഡറായിട്ടായിരുന്നു അന്ന് ജാര്‍വോയെ കണ്ടത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഡാനിയേല്‍ ജാര്‍വിസ് (ജാര്‍വോ) എത്തിയതാകട്ടെ ബാറ്റ്‌സ്മാനായി. ഇംഗ്ലണ്ട് പേസര്‍ ഒല്ലി റോബിന്‍സണ്‍ ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയെ പുറത്താക്കിയതോടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നാലാം സ്ഥാനത്ത് എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജേഴ്‌സി നമ്പര്‍ 69 ധരിച്ച് ജാര്‍വോ വീണ്ടും എത്തുകയായിരുന്നു.

ഹെല്‍മറ്റും പാഡും ഗ്ലാസുമണിഞ്ഞായിരുന്നു ജാര്‍വോയുടെ വരവ്.എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തി ബലപ്രയോഗത്തിലൂടെ പിടിച്ചു ജാര്‍വോയെ മാറ്റുകയായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ഫീല്‍ഡ് ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞ് വന്ന ജാര്‍വോ, താന്‍ ഒരു ഇന്ത്യന്‍ കളിക്കാരനാണെന്ന് അധികാരികളെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു, എന്നാല്‍ ഉടന്‍ തന്നെ മൈതാനത്തിന് പുറത്ത് കൊണ്ടുപോയി.

https://twitter.com/CricketMate_/status/1431273657423204352

Leave a Reply

Your email address will not be published.