India
image_print

ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസുമായി ആര്‍.എസ്.എസ്

Written by

askshiyas

പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസുമായി ആര്‍.എസ്.എസ്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഭിഭാഷകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ധ്രുതിമാന്‍ ജോഷി കേസ് ഫയല്‍ ചെയ്ത് അക്തറിന് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.ജാവേദ് അക്തര്‍ അപകീര്‍ത്തികരമായ പരമാര്‍ശമാണ്ആര്‍.എസ്.എസിനെതിരെനടത്തിയതെന്നാണ് ആരോപണം.ജാവേദ് അക്തറിനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍ കുര്‍ല മജിസ്ട്രേറ്റ് കോടതിയെയാണ് അഭിഭാഷകനായ ധ്രുതിമാന്‍ ജോഷി സമീപിച്ചിരിക്കുന്നത്.

 

ആര്‍എസ്എസ് സമൂഹത്തില്‍ പടരുന്ന ഒരു അര്‍ബുദമായി മാറിയെന്ന് ജാവേദ് അക്തര്‍ പറഞ്ഞതായും ആ പരാമര്‍ശം പൊതുജനങ്ങളുടെ മുന്നില്‍ ആര്‍എസ്എസിന് വിലയിടിച്ചു കാണിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ നാലിന് സംപ്രേക്ഷണം ചെയ്ത ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു ജാവേദ് അക്തറിന്റെ പരാമര്‍ശം. താലിബാനെയും ഹിന്ദു സംഘടനകളും തമ്മില്‍ താരതമ്യം ചെയ്ത് ഹിന്ദു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് അക്തര്‍ നടത്തിയതെന്നും ധ്രുതിമാന്‍ ജോഷി ആരോപിച്ചു. ആര്‍എസ്എസ് ഇന്ത്യന്‍ താലിബാനാണെന്ന അക്തറിന്റെ പരാമര്‍ശതിനെതിരെ നേരത്തെയും ആര്‍എസ്എസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

Leave a Reply

Your email address will not be published.