India
ഭീമന് ജെല്ലിഫിഷിനെ ക്യാമറയിലാക്കി ഡൈവര്‍
Last updated on Sep 17, 2021, 7:01 am


ധാരാളം രഹസ്യങ്ങളാണ് കടലിനടിയില്‍ ഒളിച്ചിരിക്കുന്നത്.വിവിധ ജീവികളും ആല്‍ഗകളും സസ്യങ്ങളും കടലിന്റെ ആഴങ്ങളില്‍ വസിക്കുന്നു.കടലില്‍ ഡൈവിംഗ് നടത്തുന്നതിനിടയില്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ ജെല്ലിഫിഷിനെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് യുകെ സ്വദേശിയായ ഡാരെന്‍ മാര്‍ട്ടില്‍ എന്ന മുങ്ങല്‍ വിദഗ്ധന്‍. നോര്‍ത്ത് സീയിലെ കടലിനടിയിലാണ് ഈ മനോഹര കാഴ്ച അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. കടല്‍ ജീവികളുടെ ചിത്രം എടുക്കുന്നതില്‍ വിദഗ്ധനായ അദ്ദേഹം ഒരു നിമിഷം പോലും പാഴാക്കാതെയാണ് ചിത്രങ്ങള്‍ ക്യാമറയിലാക്കിയത്.
ലോകത്തിലെതന്നെ ഏറ്റവും വലിയ ജെല്ലിഫിഷ് എന്നറിയപ്പെടുന്ന ലയണ്‍സ് മെയിന്‍ ആറടി വലുപ്പത്തില്‍ വളരും. ജെല്ലി ഫിഷുകള്‍ ചുവപ്പ്, ഓറഞ്ച്, പള്‍പ്പിള്‍, എന്നിങ്ങനെ പല നിറങ്ങളിലാണ് കാണപ്പെടാറുള്ളത്. ഡാരന്‍ കണ്ടത് ഓറഞ്ച് കലര്‍ന്ന ക്രീം നിറത്തിലുള്ള ജെല്ലി ഫിഷിനെയാണ്. അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. ജെല്ലിഫിഷുകള്‍ക്ക് 150% ടെന്റീക്കിളുകള് വരെ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സിംഹത്തിന്റെ സടയ്ക്ക് സമാനമായ രൂപമാണിതിന്. സ്യാനിയ ക്യാപിലാറ്റ എന്നാണ് ഇവയുടെ ശാസ്ത്രനാമം. നീലത്തിമിംഗലത്തോളം ഇവയ്ക്ക് വളരാന്‍ ശേഷിയുണ്ട്. നടുവിലുള്ള വയര്‍ ഭാഗത്തിന് ഏകദേശം ഏഴര വ്യാസമുണ്ടാകും. കടലില്‍ കാണുന്ന ചെറുജീവികളും ചെറിയ മത്സ്യങ്ങളുമാണ് ഇവയുടെ ഭക്ഷണം. ആര്‍ട്ടിക് സമുദ്രത്തിലും പസഫിക് സമുദ്രത്തിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്. തണുപ്പേറിയ വെള്ളത്തില്‍ കഴിയാനാണ് ഇവയ്ക്ക് ഏറെയിഷ്ടം.


