India
image_print

സൗബിന്‍ ഷാഹിർ ചിത്രം ജിന്ന്; പുതിയ പോസ്റ്റർ പുറത്ത്

Written by

webtngi1

സൗബിന്‍ ഷാഹിറിന്റെ പുതിയ ചിത്രമായ ‘ജിന്ന്’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി സൗബിന്‍ ആണ് എത്തുന്നത്.ഹാസ്യ പശ്ചാത്തലത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്‍റെ കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്.കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് രാജേഷ് ഗോപിനാഥ്‌

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രം കൂടിയാണ്. കാസര്‍കോടിന്‍റെ അലിഖിതമായ ചില കീഴ് വഴക്കങ്ങള്‍ക്കു കൂടി പ്രാധാന്യത്തോടെ ഒരു സാധാരണക്കാരനായ യുവാവിന്‍റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, തരികിട സാബു, ജാഫര്‍ ഇടുക്കി, കലിംഗശശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഡി ഫോര്‍ട്ട് എന്റര്‍ടെയിന്‍മെന്റാണ് സിനിമ നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published.