India
image_print

രാജ്യത്തെ മികച്ച തൊഴില്‍ക്ഷമതയുള്ള 10 സംസ്ഥാനങ്ങളില്‍ കേരളവും

Written by

askshiyas

മികച്ച തൊഴില്‍ക്ഷമതയുള്ള രാജ്യത്തെ 10 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. മൂന്നാം സ്ഥാനമാണ് ‘ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2022’ യുവാക്കളുടെ തൊഴില്‍ ക്ഷമതയില്‍ കേരളം നേടിയത്.2016 മുതല്‍ പ്രസിദ്ധീകരിക്കുന്ന സര്‍വേ റിപ്പോര്‍ട്ടില്‍ ആദ്യമായാണ് കേരളം ഇടംപിടിക്കുന്നത്.64.2 ശതമാനമാണ് സംസ്ഥാനത്തിന്റെ തൊഴില്‍ക്ഷമത. ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കും (66.1 ശതമാനം) രണ്ടാം സ്ഥാനം ഉത്തര്‍പ്രദേശിനുമാണ് (65.2) ബംഗാള്‍, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, ഹരിയാണ എന്നിവയാണ് തൊഴില്‍ ക്ഷമതയില്‍ മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍, എ.ഐ.യു., സി.ഐ.ഐ., കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം, അസാപ് കേരള എന്നിവയുമായുമായുള്ള പങ്കാളിത്തത്തോടെ ‘വീ ബോക്‌സ്’ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

അതേസമയം രാജ്യത്ത് യുവാക്കളുടെ മൊത്തം തൊഴില്‍ ക്ഷമത 48.7 ശതമാനമാണ്. 22-25 പ്രായപരിധിയില്‍ വരുന്നവരാണ് തൊഴില്‍ക്ഷമതയില്‍ മുന്നില്‍.യുവാക്കളുടെ തൊഴില്‍ക്ഷമതയില്‍ മുന്നിലുള്ള ആദ്യ മൂന്ന് നഗരങ്ങള്‍ പുണെയും ലഖ്‌നൗവും തിരുവനന്തപുരവുമാണ്. നാലാം സ്ഥാനത്ത് കൊല്‍ക്കത്തയും അഞ്ചാം സ്ഥാനത്ത് ബെംഗളൂരുവുമാണ്. സ്ത്രികള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട തൊഴിലിടം ബെംഗളൂരുവാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.വനിതകളുടെ ഇഷ്ട തൊഴിലിടങ്ങളില്‍ ബെംഗളൂരു, കൊച്ചി, ഹൈദരബാദ് നഗരങ്ങളാണ് മുന്നിലുള്ളത്. യുവാക്കള്‍ക്ക് പ്രിയപ്പെട്ട തൊഴിലിടങ്ങളില്‍ മുന്നില്‍ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നീ നഗരങ്ങളാണ്. അതേസമയം തൊഴിലവസരങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും കാര്യത്തില്‍ ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 15.77 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. കേരളം കണക്കിലും കംപ്യൂട്ടര്‍ വൈദഗ്ധ്യത്തിലും പിന്നിലാണ്.

 

Leave a Reply

Your email address will not be published.