India
image_print

പരിധിയില്ലാതെ വിളിക്കാം; പുതിയ പ്ലാനുമായി ജിയോ

Written by

askshiyas

പഭോക്താക്കളെ ആകർഷിക്കാൻ പുതിയ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ. മുമ്പുണ്ടായിരുന്ന രണ്ടു പ്ലാനുകൾ മാറ്റിയാണ് 26 ദിവസം കാലാവധിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 75 രൂപയുടെ പ്ലാനിൽ പരിധിയില്ലാതെ കോളുകൾ ചെയ്യാം. വിദേശത്തേക്കുള്ള കോൾക്ക് ഇത് ബാധകമാവില്ല. 3 ജിബി ഡാറ്റയും ഉപയോഗിക്കാം. പിൻവലിച്ച പ്ലാനുകൾ കൃത്യമായി നിരക്കാണ് ഈടാക്കിയിരുന്നതെങ്കിലും കാലാവധി കുറവായിരുന്നു. 39, 69 രൂപ പ്ലാനുകൾക്ക് 14 ദിവസം മാത്രമായിരുന്നു കാലാവധി. 36 രൂപയുടെ പ്ലാനുകൾ സ്വീകരിക്കുന്നവർക്ക് പ്രതിദിനം 100 എം ബി ഡേറ്റ മാത്രമായിരുന്നു ലഭിച്ചിരുന്നത്. 69 രൂപ പ്ലാനിന് പ്രതിദിനം അര ജിബി ഡേറ്റയുമാണ് ഉപയോഗിക്കാൻ കഴിഞ്ഞത്.

അതേസമയം സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് വോഡഫോൺ, ഐഡിയ, എയർടെൽ, കമ്പനികൾ നിരക്കിൽ ക്രമേണ വർധനവ് വരുത്തി കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ ജിയോ പുതിയ പ്ലാൻ ഒരുക്കിയിരിക്കുന്നത്. സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ടെലികോം കമ്പനികൾ കേന്ദ്ര സർക്കാരിന്റെ ആശ്വാസ പാക്കേജിനായി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published.