India
ക്യാപ്റ്റനെ കാണാനില്ല?പെയിന്റിങ് പങ്കുവെച്ച് ജോയ്മാത്യു
Last updated on Aug 28, 2021, 8:44 am


സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്യാപ്റ്റന്‍ എവിടെ എന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതേ ചോദ്യം ഉന്നയിച്ച് പെയിന്റിങ് പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. പ്രശസ്ത ജര്‍മന്‍ ഡാനിഷ് ചിത്രകാരനായ എമില്‍ നോള്‍ഡെയുടെ പെയിന്റിങ് ആണ് മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ചത്.ക്യാപ്റ്റന്‍ ഈസ് മിസ്സിംഗ് എന്ന തലക്കെട്ടോടെ കൂടി കപ്പിത്താന് ഇല്ലാത്ത കപ്പലിന്റെ ചിത്രമാണ് ജോയിമാത്യു ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഈ കപ്പല്‍ മുങ്ങില്ലെന്നും ഇതിനൊരു കപ്പിത്താന് ഉണ്ടെന്നുമുള്ള ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിയമസഭ പ്രസംഗത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ജോയിമാത്യു ചിത്രം പങ്കുവെച്ചത്.
അതേസമയം നേരത്തെ ബിജെപി നേതാവ് സുരേന്ദ്രനും മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകാന്‍ കാരണം സര്‍ക്കാരിന്റെ അശാസ്ത്രീയമായ തീരുമാനങ്ങളാണെന്ന് കെ സുരേന്ദ്രന് ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ആറുമണി വാര്‍ത്താ സമ്മേളനം കേരളം കൊതിക്കുന്നുണ്ടെന്ന് പരിഹസിച്ച സുരേന്ദ്രന്, ക്യാപ്റ്റനെ മിസ് ചെയ്യുന്നതായും ട്വീറ്റ് ചെയ്തു.


