India
നടി ജൂഹി രുസ്തഗിയുടെ അമ്മ വാഹന അപകടത്തിൽ മരിച്ചു
Last updated on Sep 12, 2021, 4:57 am


ടെലിവിഷൻ സീരിയൽ താരം ജൂഹി രുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മിയാണ്( 56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിഎല്ലിന് സമീപത്താണ് അപകടം സംഭവിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ലോറി ഇട്ടിക്കുകയായിരുന്നു.
സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലേക്ക് ലോറി കയറി ഇറങ്ങുകയും ചെയ്തു.സംഭവ സ്ഥലത്ത് തന്നെ ഭാഗ്യലക്ഷ്മി മരിച്ചു. കൂടെ ഉണ്ടായിരുന്ന മകൻ ചിരാഗ് രസ്തോഗിയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. ഭാഗ്യലക്ഷ്മിയുടെ സംസ്കാരം ഇന്ന് എരുവേലി ശാന്തിതീരം പൊതു ശ്മശാനത്തിൽ നടക്കും. ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും പരിപാടിയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമായിരുന്നു ജൂഹി. നിരവധി ആരാധകരാണ് താരത്തിനുള്ളത്.


