India
സത്യം വിളിച്ചുപറയാൻ ഓരോ പൗരനും അവകാശമുണ്ട്: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
Last updated on Aug 28, 2021, 11:04 am


ഓരോ പൗരനും അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എം സി ചാഗ്ള അനുസ്മരണ പ്രഭാഷണത്തിലായിരുന്നു സുപ്രീം കോടതി ജഡ്ജി ഈ പരാമർശം നടത്തിയത്. ഭരണകൂടങ്ങൾക്ക് മാത്രമായി സത്യസന്ധമായ വസ്തുത എന്തെന്ന് നിർവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതുകൊണ്ടുതന്നെ അധികാരത്തിൽ ഇരിക്കുന്നവരോട് സത്യം വിളിച്ചുപറയുക എന്നത് ഏതൊരു പൗരൻ്റെയും അവകാശവും കടമയുമാണെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. ഇന്ത്യ പോലൊരു ജനാധിപത്യ രാഷ്ട്രത്തിൽ ജനാധിപത്യം നിലനിൽക്കണമെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യം കൂടിയേ തീരുവെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.


