India
ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കുന്നതായി കെ കെ രമ
Last updated on Aug 31, 2021, 11:49 am


ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കുന്നതായി കെ കെ രമ
ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കുന്നതായി ആരോപിച്ച് കെ കെ രമ എംഎല്‍എ.സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവര്‍ ആയതിനാലാണ് അനധികൃത പരോള്‍ നല്‍കുന്നതെന്ന് രമ ആരോപിക്കുന്നു. കൂടാതെ പൊലീസും ഡോക്ടര്‍മാരുമടക്കം ഒത്തു കളിച്ചാണ് ഈ ആനുകൂല്യം നല്‍കുന്നതെന്നും പൊലീസിന് പ്രതികളെ പേടിയാണെന്നും രമ വിമര്‍ശിച്ചു.
‘കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് ജയിലില്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നത് പൊലീസാണ്’. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും നിയമ നടപടിയെ കുറിച്ച് ആലോചിക്കുമെന്നും രമ പറഞ്ഞു.


