India
image_print

കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

Written by

archanaa chuqwe

ഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11 മണിക്കാണ് ചോദ്യംചെയ്യല്‍. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുന്‍പാകെയാണ് കെ സുരേന്ദ്രന്‍ ഹാജരാവുക.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഐ.പി.സി. 171 ബി, ഇ വകുപ്പുകള്‍ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.

Leave a Reply

Your email address will not be published.