India
image_print

എ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണ ഇടപാട്;കുഞ്ഞാലിക്കുട്ടിക്കെതിരെ മുന്‍ മന്ത്രി കെ.ടി ജലീൽ രംഗത്ത്

Written by

askshiyas

എ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണ ഇടപാടിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രി കെ.ടി ജലീൽ.ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നാണ് മുന്‍ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞത്.

ഇതിന്റെ മുഖ്യസൂത്രധാരര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന വി.കെ. ഹരികുമാറുമാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആണ് ജലീൽ ഇക്കാര്യം പറഞ്ഞത്.

പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍. നഗര്‍ കോപറേറ്റീവ് ബാങ്കില്‍ 50,000ല്‍ പരം അംഗങ്ങളും 80,000ല്‍ അധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമര്‍ ഐ.ഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന് നടത്തിയിരിക്കുന്നത്.

അതേസമയം എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐ.ഡികളും പരിശോധിച്ചാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയുംമെന്നും ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുന്നതെന്നും കെ.ടി. ജലീല്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.