India
image_print

ഇനി പെണ്കുട്ടികൾക്കും കലാമണ്ഡലത്തില്‍ ഇനി കഥകളി പഠിക്കാം;ചരിത്ര തീരുമാനം

Written by

archanaa chuqwe

കേരള കലാമണ്ഡലത്തില്‍ ഇനി പെണ്‍കുട്ടികള്‍ക്കും കഥകളി പഠിക്കാം.കഥകളി വിഭാഗത്തിൽ പ്രവേശനം നൽകാൻ ഉത്തരവായി.ഇത് സംബന്ധിച്ച അറിയിപ്പ് വൈസ് ചാന്‍സലര്‍ പുറത്തിറക്കി.കഥകളി വടക്കന്‍, തെക്കന്‍ വിഭാഗങ്ങളില്‍ എട്ടാം ക്ലാസിലേക്കാണ് പെണ്‍കുട്ടികള്‍ക്കും പ്രവേശനംനല്‍കാന്‍ ഭരണസമിതി തീരുമാനം എടുത്തത്.

അതേസമയം ഇതുവരെ ഗുരുകുലസമ്ബ്രദായത്തില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു കഥകളിവേഷത്തില്‍ പ്രവേശനം ഉണ്ടായിരുന്നുള്ളു. പെണ്‍കുട്ടികള്‍ക്ക് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. കലാമണ്ഡലം നിലവില്‍ വന്നിട്ട് 90 വർഷം പിന്നിടുമ്പോൾ ഇത് ആദ്യമായാണ് ഇവിടെ കഥകളി പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്കും അവസരം ലഭിക്കുന്നത്.

Leave a Reply

Your email address will not be published.