India
image_print

സ്റ്റാർട്ടപ് മിഷൻ; കളമശേരി ഡിജിറ്റൽ ഹബ്ബ്‌ നാളെ നാടിന്‌ സമർപ്പിക്കും

Written by

askshiyas

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉൽപ്പന്ന വ്യവസായ കേന്ദ്രമായ കളമശേരി ഡിജിറ്റൽ ഹബ്ബ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാടിന് സമർപ്പിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ഇവിടെ ഇൻകുബേറ്ററുകൾ, ആക്സിലറേറ്റർ, ഡിസൈനർ സ്‌റ്റുഡിയോകൾ, മികവിന്റെ കേന്ദ്രം തുടങ്ങിയവ സജ്ജീകരിക്കും. കളമശേരി ടെക്നോളജി ഇന്നൊവേഷൻ സോണിലാണ്‌ രണ്ടു ലക്ഷം ചതുരശ്രയടിയിൽ പുതിയ കെട്ടിടസമുച്ചയം.

ഇന്റഗ്രേറ്റഡ് സ്‌റ്റാർട്ടപ്‌ കോംപ്ലക്സിലെ 165 സ്റ്റാർട്ടപ്പുകൾക്കുപുറമേ 200 സംരംഭങ്ങൾകൂടി പുതിയ കെട്ടിടത്തിൽ തുടങ്ങുമെന്ന്‌ കെഎസ്‌യുഎം സിഇഒ ജോൺ എം തോമസ് അറിയിച്ചു. കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കറിലാണ് ടെക്നോളജി ഇന്നൊവേഷൻ സോൺ.

സംരംഭകരുടെ സുസ്ഥിര വളർച്ചയും ആശയം മുതൽ ഉൽപ്പന്നത്തിന്റെ വിപണനംവരെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. 2.3 ലക്ഷം ചതുരശ്രയടിയുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്‌ കോംപ്ലക്സ്, ബയോ ടെക്നോളജി ഇൻകുബേഷൻ സെന്റർ എന്നിവയാണ് നിലവിലുള്ളത്‌.

സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങളിലെ ഉൽപ്പന്ന രൂപകൽപ്പന, വികസനം എന്നിവയ്ക്കുള്ള ഏകീകൃത കേന്ദ്രമായി ഇത്‌ മാറും. നിർമിതബുദ്ധി ഓഗ്‌മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ്, ലാംഗ്വേജ് പ്രോസസിങ്‌ സാങ്കേതികവിദ്യകളിലൂടെയാണ്‌ പ്രവർത്തനം. 2,500 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.

 

 

 

Leave a Reply

Your email address will not be published.