India
image_print

ഉലകനായകന്‍ കമല്‍ഹാസന്റെ സിനിമ ജീവിതത്തിന് 50 വയസ്

Written by

askshiyas

ഉലകനായകന്‍ കമലഹാസന്റെ അഭിനയ ജീവിതത്തിന് 62 വയസ്സ് പിന്നിടുമ്പോള്‍ ട്വിറ്ററില്‍ ആരാധകരുടെ അഭിനന്ദനങ്ങള്‍ നിറയുകയാണ്.1960 ലെ ജെമിനി ഗണേശന്‍ സാവിത്രിയുടെ കളത്തൂര്‍ കണ്ണമ എന്ന ചിത്രത്തിലൂടെ ആറാമത്തെ വയസ്സിലാണ് കമലഹാസന്‍ അഭിനയലോകത്ത് എത്തുന്നത്.

അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ബാല നടനുള്ള ദേശീയ അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കി. പിന്നീട് 1960 -63 വരെയുള്ള കാലത്ത് കണ്ണും കരളും എന്ന മലയാള ചിത്രം ഉള്‍പ്പെടെ അഞ്ച് സിനിമകളും ബാല താരമായി എത്തി.കെ. പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ ആണ് കമലഹാസന്‍ നായകനായ ആദ്യ ചിത്രം. പിന്നീടങ്ങോട്ടു കൈനിറയെ ചിത്രങ്ങള്‍. ലോക സിനിമയെ വിസ്മയിപ്പിച്ച് പത്ത് കഥാപാത്രങ്ങളിലുടെ ദശാവതാരം.

നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍. കമല്‍ഹാസന്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 1990 രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. താരത്തിന്റെ 62 വര്‍ഷത്തെ അഭിനയ ജീവിതം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.

 

Leave a Reply

Your email address will not be published.