India
image_print

ടോവിനോയുടെ ‘കാണെക്കാണെ’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

Written by

askshiyas

ലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം കാണെക്കാണെയുടെ ടീസര്‍ പുറത്ത്. ഉയരേക്ക് ശേഷം മനു അശോകനും ടോവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാണെ കാണെ. സോണി ലിവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സെപ്റ്റംബര്‍ 17 നാണ് ചിത്രം റിലീസിനെത്തുക. ബേബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഉയരേയ്ക്ക് ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ടോവിനോയുടെ നായികയായി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ എത്തുന്നത്. മായനദിക്ക് ശേഷം ടോവിനോയും ഐശ്വര്യലക്ഷ്മി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷസിന്റെ ബാനറില്‍ ഷംസുദ്ദീനാണ് നിര്‍മ്മാണം. സുരാജ് വെഞ്ഞാറമൂട്,, ശ്രുതി രാമചന്ദ്രന്‍, പ്രേംപ്രകാശ്, റോണി ഡേവിഡ്, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആല്‍ബി ആന്റണി ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ എഡിറ്റര്‍ വിനായക് ശശികുമാരാണ്. വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതമൊരുക്കുന്നത്.താര പ്രഭയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍.

Leave a Reply

Your email address will not be published.