India
image_print

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മോദി വന്നതിന് ശേഷം- കങ്കണ

Written by

archanaa chuqwe

വിവാദ പ്രസ്താവനയുമായി ബോളിവുഡ് താരം കങ്കണ റണാവട്ട് രംഗത്ത്.1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014ലാണെന്നാണ് താരം പറഞ്ഞത്. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുകവെയാണ്‌ പരാമർശം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും വലിയ സൂപ്പർ സ്റ്റാറാണെന്നും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവാണ് പ്രധാനമന്ത്രിയെന്നും നമ്മെ നയിക്കാൻ അദ്ദേഹത്തെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

 

അതേസമയം കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ തനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ദേശീയതയെ കുറിച്ചും സൈന്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും പറയുമ്പോൾ താൻ ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണെ ന്നാണ് ആരോപണമെന്നും ഇതെങ്ങനെയാണ് ബിജെപിയുടെ അജണ്ടയാകുന്നതെന്നും ഇത് രാജ്യത്തിന്റെ അജണ്ടയാണ്. തനിക്ക് വേണ്ടി ആരും സംസാരിക്കുന്നില്ലെങ്കിൽ താൻ തന്നെ സംസാരിക്കുമെന്നും അവർ വ്യക്തമാക്കി.കൂടാതെ തനിക്ക് പ്രണയമുണ്ടെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വിവാഹിതയായി അമ്മയാകുമെന്നും അവർ കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് രാജ്യം കങ്കണയെ പത്മശ്രീ നൽകി ആദരിച്ചത്. പങ്ക, മണികർണിക എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കങ്കണയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ഇത് കങ്കണയുടെ നാലാമത് ദേശീയ പുരസ്‌കാരമാണ്. തലൈവി, ധക്കഡ്, തേജസ് എന്നീ ചിത്രങ്ങളാണ് കങ്കണയുടെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *