India
image_print

കണ്ണൂരിൽ സംഘർഷം: പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Written by

sreesha sivaraman

കണ്ണൂരിൽ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഗസ്റ്റ് ഹൗസിന് മുന്നിൽ പൊലീസ് തീർത്ത ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്.

കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയവരെയൊക്കെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി. തളിപ്പറമ്പിൽ നിന്ന് തിരിച്ച മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ വഴിയിലുടനീളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഫർഹാൻ മുണ്ടേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറുവശത്ത് എൽ.ഡി.എഫ് പ്രവർത്തകർ അഭിവാദ്യങ്ങളുമായി എത്തി. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.

Leave a Reply

Your email address will not be published.