India
image_print

വിവാദ സിലബസ്; വിദഗ്ധ സമിതി റിപ്പോർട്ട് പുറത്ത്

Written by

archanaa chuqwe

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് സംബന്ധിച്ച് വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവിട്ടു. വിവാദ സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങൾ മാറ്റണമെന്ന് റിപ്പോർട്ടിൽ പറയുന്നു. സർവകലാശാലയുടെ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പി.ജി സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദമായത്.

രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് , എന്ന യൂണിറ്റ് രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് ,എ ക്രിറ്റിക്ക് എന്ന് പുനർ നാമകരണം ചെയ്യണം. ഇസ്‍ലാമിക്, ദ്രവീഡിയൻ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ കൂടി സിലബസിൽ ഉൾപ്പെടുത്തണം. മഹാത്മാ ഗാന്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണം എന്നു വിദഗ്ധ സമിതി നിർദേശിക്കുന്നു. അന്തിമ തീരുമാനത്തിനായി യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ യോഗം ചേരുകയാണ്.

വി.ഡി സവർക്കറുടെ ആരാണ് ഹിന്ദു, എം.എസ് ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സ്, വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്, ബൽരാജ് മധോകിൻറെ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആൻഡ് ഹൗ എന്നിവയാണ് സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്. വിവാദം കനത്തതോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് റിപ്പോർട്ട് തേടിയിരുന്നു.വിവാദ സിലബസ് പഠിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ ഈയിടെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.