India
image_print

കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ നിരക്ക് വർദ്ധിപ്പിക്കുന്നു

Written by

archanaa chuqwe

കണ്ണൂർ കോർപറേഷനിലെ പ​യ്യാ​മ്പ​ലം ശ്മ​ശാ​നത്തിൽ നിരക്ക് വർധിപ്പിക്കുന്നു. മൃ​ത​ദേ​ഹ സം​സ്ക​ര​ണ​ത്തി​ന് അ​മി​ത ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷന്റെ തീ​രു​മാ​നം വി​വാ​ദ​മാവുകയാണ്. ഇന്നലെ മുതൽ നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്.

പുതിയ തീരുമാന പ്രകാരം കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​വ​രി​ൽ നി​ന്ന്​ 1,500 രൂ​പ​യും കോ​ർ​പ​റേ​ഷ​ന്​ പു​റ​ത്തു​ള്ള​വ​രി​ൽ​നി​ന്ന്​ 3,000 രൂ​പ​യും ഈ​ടാ​ക്കും. യ​ഥാ​ക്ര​മം ഇ​ത്​ 2,000 രൂ​പ​യും 3,000 രൂ​പ​യും ഈ​ടാ​ക്കാ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ, ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ്​​ നി​ര​ക്ക്​ 1500 രൂ​പ​യാ​ക്കി കു​റ​ച്ച​ത്.

ജി​ല്ല​യി​ൽ എ​വി​ടെ നി​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നാ​ലും ഇ​വി​ടെ നാ​മ​മാ​ത്ര​മാ​യ നി​ര​ക്ക്​​ ഈ​ടാ​ക്കി​യാ​ണ്​ സം​സ്​​കാ​രം ന​ട​ത്തി​യി​രു​ന്ന​ത്. കു​റ​ച്ചു​കാ​ലം മു​മ്പു​വ​രെ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രി​ക്കു​ന്ന രീ​തി നി​ല​നി​ന്നി​രു​ന്നു. ഇ​പ്പോ​ഴും ഈ ​സ​​മ്പ്ര​ദാ​യം ചി​ല​യി​ട​ങ്ങ​ളി​ൽ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ട്ടു​വ​ള​പ്പി​ൽ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കു​ന്ന​ത്​ കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്.

Leave a Reply

Your email address will not be published.