India
image_print

കണ്ണൂർ;ഗാര്‍ഹിക പീഡനത്തെ തുടർന്ന് യുവതി ഭർത്തൃ ഗൃഹത്തിൽ തൂങ്ങി മരിച്ചു

Written by

askshiyas

കണ്ണൂരില്‍ ഗാര്‍ഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ നിലയില്‍. പയ്യന്നൂർ സ്വദേശി സുനീഷ (26)യാണ് ഭർത്തൃ ഗൃഹത്തിൽ തൂങ്ങി മരിച്ചത്.

ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം മര്‍ദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നും സുനീഷയുടെ ശബ്ദരേഖ വ്യക്തമാക്കുന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയിലൂടെ പുറത്തുവന്നിട്ടുണ്ട്.

​ഗാര്‍ഹിക പീഡനത്തെ തുടർന്ന് സുനീഷ ഒരാഴ്ച മുമ്ബ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുക്കാതെ പയ്യന്നൂര്‍ പൊലീസ് ഇരു കുടുംബക്കാരെയും വിളിച്ച്‌ ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഒന്നരവര്‍ഷം മുമ്ബായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം.

Leave a Reply

Your email address will not be published.