India
image_print

കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി പിന്‍വലിച്ച് യുപി സർക്കാർ

Written by

webtngi1

Highlights

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി പിന്‍വലിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി പിന്‍വലിച്ചു. ക​ന്‍​വ​ര്‍ യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം.തിങ്കളാഴ്ചക്കകം തീരുമാനം അറിയിക്കാനായിരുന്നു കോടതി നിര്ദേശിച്ചിരുന്നത്.

കോ​വി​ഡിനെ തുടർന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ക​ന്‍​വ​ര്‍ യാ​ത്ര റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ല്ലാ പൗ​ര​ന്‍​മാ​രേ​യും ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നും ഭ​ര​ണ​ഘ​ട​ന​യും 21ാം അ​നു​ച്ഛേ​ദം ഉ​റ​പ്പു​ന​ല്‍​കു​ന്ന ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ​ക്കാ​ളും പ്ര​ധാ​ന​പ്പെ​ട്ട​ത​ല്ല മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളെ​ന്നും വെ​ള്ളി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്ക​വേ സു​പ്രീം​കോ​ട​തി പറഞ്ഞിരുന്നു.

നേരത്തെ യുപി ഒഴിച്ചുള്ള കന്‍വര്‍ യാത്രയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശിവ ഭക്തര്‍ നടന്നും മറ്റ് വഴിയിലൂടെയും ഹരിദ്വറിലെത്തി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലേക്ക് ഗംഗയില്‍ നിന്ന് ജലം ശേഖരിച്ചുപോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര.

Leave a Reply

Your email address will not be published.