India
image_print

അഭിനന്ദനങ്ങള്‍: പട്ടിണി സൂചികയിൽ നരേന്ദ്ര മോദിയെ പരിഹസിച്ച് കപില്‍ സിബല്‍

Written by

archanaa chuqwe

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത്. രാജ്യത്ത് പട്ടിണി വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിമര്‍ശനം. പട്ടിണി, വിശപ്പ്, ഇന്ത്യയെ ആഗോള ശക്തിയാക്കല്‍, നമ്മുടെ ഡിജിറ്റല്‍ എക്കോണമി അങ്ങനെ ഒരുപാട് കാര്യങ്ങളെ വേരോടെ പിഴുതുകളഞ്ഞതിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹസം. ‘2020ല്‍ 94, 21 ല്‍ ഇന്ത്യയുടെ സ്ഥാനം 101. പാകിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും പിന്നില്‍’ – എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ആഗോള പട്ടിണി സൂചികയില്‍ 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നിലാണ് നിലവില്‍ ഇന്ത്യ. 107 രാജ്യങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു.ആഗോള പട്ടിണിസൂചികയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സ്ഥിതി ഭയപ്പെടുത്തുന്നതാണെന്നാണ് വിലയിരുത്തല്‍.ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ്?വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജി.എച്ച്.ഐ. റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ഓരോ രാജ്യത്തെയും പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്.കണക്കുകള്‍ നോക്കുമ്പോള്‍ 101-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്‌സ് സ്‌കോര്‍ 27.5 ആണ്. 2000-ല്‍ 38.8 ഉം 2006 -ല്‍ 37.4 ലും 2012-ല്‍ 28.8 മായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. ശിശുമരണ നിരക്ക്, വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് എന്നീ സൂചകങ്ങളില്‍ ഇന്ത്യ മെച്ചപ്പെടുന്നുവെന്നണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.ബലാറസ്, ചൈന, ബ്രസീല്‍, കുവൈത്ത്, ക്യൂബ അടക്കം അഞ്ചില്‍ താഴെ സ്‌കോറുള്ള 18 രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.മ്യാന്‍മാര്‍ 71-ാം സ്ഥാനത്തും പാകിസ്താന്‍ 92-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവര്‍ 76-ാമതാണ്. പട്ടികയില്‍ 65-ാം സ്ഥാനത്താണ് ശ്രീലങ്ക. ബുറുണ്ടി, കോമറോസ്, സൗത്ത് സുഡാന്‍, സിറിയ, സൊമാലിയ തുടങ്ങിയവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

Leave a Reply

Your email address will not be published.