India
സ്കൂളുകള്‍ ഇന്ന് തുറക്കും:കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍
Last updated on Aug 23, 2021, 4:31 am


കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യം നിയന്ത്രണവിധേയമായതോടെ കര്‍ണാടകയില്‍ സ്കൂളുകള്‍ ഇന്നുമുതല്‍ തുറക്കും. 9, 10 ക്ലാസ്സുകള്‍ക്കും പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈനായി തന്നെയായിരിക്കും ക്ലാസ്സുകള്‍. അതേസമയം കോവിഡ് പോസ്റ്റിവിറ്റി നിരക്ക് കൂടുതല്‍ ആയതിനാല്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലയിലെ സ്കൂളുകള്‍ തുറക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 2 ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകള്‍ ആയിരിക്കും ക്ലാസ്സുകള്‍ ആരംഭിക്കുക. ദക്ഷിണ കനഡയിലെ സ്കൂളുകള്‍ തുറക്കുന്നത് ആഗസ്റ്റ് 28 വരെയാണ് മാറ്റിവെച്ചത്.
9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് രണ്ടു ബാച്ചുകളിലായാണ് പ്രവേശനം. അതും വ്യത്യസ്ത ദിവസങ്ങളില്‍ ആയിരിക്കും. ക്ലാസ്സില്‍ ആഴ്ചയില്‍ മൂന്നു ദിവസം വീതം 20 പേര്‍ക്കായിരിക്കും അനുമതി. ഉച്ചഭക്ഷണവിതരണം ഉണ്ടാവില്ല. പ്രൈമറി സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി ചേര്‍ന്ന് സംസാരിച്ചതിനു ശേഷമായിരിക്കും തീരുമാനിക്കുക.


