India
image_print

കനത്ത മഴ; കര്‍ണാടകയിലെ ഗവേഷണ കേന്ദ്രത്തില്‍ വെള്ളം കയറി

Written by

archanaa chuqwe

കർണാടകയുടെ ചില ഭാഗങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയിൽ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് വെള്ളത്തിനടിയിലായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിസർച്ച് റൂമിലും വെള്ളം കയറി. നിരവധി ഗവേഷണ സാമഗ്രികളും റിപ്പോർട്ടുകളും നശിച്ചതായാണ് വിവരം. വെള്ളം പൂർണമായി വറ്റിയാൽ മൂല്യനിർണയ നടപടികൾ ആരംഭിക്കും. ഭാഗികമായി വെള്ളത്തിൽ മുങ്ങിയ അലമാരയിലെ റെക്കോർഡ് സാമഗ്രികൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

 

അതേസമയം കർണാടകയിൽ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി.അപ്പാർട്ട്മെന്റുകളുടെ ബേസ്മെന്റിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. ഇന്നലെ രാത്രി പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ന്യൂനമർദമാണ് തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കനത്ത മഴയ്ക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് കർണാടകയിലും കനത്ത മഴ പെയ്തത്.വടക്കൻ ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും ആളുകളെ രക്ഷിക്കാൻ ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാ പ്രവർത്തനം തുടരുകയാണ്‌. അടിഞ്ഞുകൂടിയ വെള്ളം തിരിച്ചുവിടാൻ ബദൽ മാർഗങ്ങളില്ലാത്ത തടാകത്തിനോട് നിർമിച്ച അപ്പാർട്ടുമെന്റുകളിലും പരിസരങ്ങളിലുമാണ് വെള്ളക്കെട്ട് കൂടുതലും ഉണ്ടായത്. അതേസമയം ശക്തമായ മഴയെ തുടർന്ന്
ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ പാളങ്ങൾ ഒലിച്ചുപോകുകയും തകരുകയും ചെയ്ത സാഹചര്യത്തിൽ ഗതാഗത തടസ്സം കണക്കിലെടുത്ത് 50 ഓളം ട്രെയിനുകൾ ഭാഗികമായോ പൂർണമായോ റദ്ദാക്കയിട്ടുണ്ട്. 45 സർവീസുകൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് പ്രധാന തീർഥാടനകേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ചുരവും നടപ്പാതയും അടച്ചിട്ടുണ്ട്.
തിരുപ്പതിക്കുസമീപമുള്ള സ്വർണമുഖിനദിയും സംഭരണിയും കരകവിഞ്ഞു.

Leave a Reply

Your email address will not be published.