India
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മരം;വെട്ടാതെ സംരക്ഷിക്കാനൊരുങ്ങി നാട്ടുകാര്‍
Last updated on Sep 27, 2021, 8:53 am


നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു മാവിന്റെ കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.ചരിത്രം പേറുന്ന ഈ മാവ് ഇനി അധികകാലം ഉണ്ടാകില്ല. കാസര്‍ഗോഡ് ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ മാവ് ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട മരങ്ങളില്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. എന്നാല്‍ എങ്ങനെ ഈ മരം സംരക്ഷിക്കുമെന്ന ചിന്തയിലാണ് ഇപ്പോള്‍ നാട്ടുകാര്‍.മൊഗ്രാലി എന്ന സ്ഥലത്താണ് ഈ നാട്ടുമാവുള്ളത്. വര്‍ഷത്തില്‍ മൂന്ന് തവണ കായ്ക്കുന്ന ഈ മാവിന് നൂറ് വര്‍ഷത്തെ പഴക്കമുണ്ട്. ഇതിലെ മാങ്ങയ്ക്ക് ഏകദേശം അരക്കിലയോളം തൂക്കമുണ്ട്.
പഞ്ചായത്തും കൃഷി വകുപ്പും ചേര്‍ന്ന് മാവില്‍ നിന്ന് പുതിയ തൈകള്‍ ഉത്പാദിപ്പിച്ച് നാട്ടുകാര്‍ക്ക് വിതരണം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. മരം മുറിക്കരുതെന്ന നാട്ടുകാരുടെ ആവശ്യം മനസിലാക്കിയ പഞ്ചായത്ത് അധികൃതര്‍ കേന്ദ്ര തോട്ടവിള ഗവേഷണ വകുപ്പിനെ സമീപിക്കുകയായിരുന്നു. മുറിച്ചു കളയുന്ന ഈ മാവിന് പകരമായി ഗ്രാഫ്റ്റിങ്ങിലൂടെ അയ്യായിരം തൈകള്‍ മുളപ്പിക്കാനാണ് തീരുമാനം. എന്നിട്ട് ഈ തൈകള്‍ നാട്ടുകാര്‍ക്കും ആവശ്യക്കാര്‍ക്കും വിതരണം ചെയ്യും. മുളപ്പിച്ചെടുത്താല്‍ ഇതേ ഗുണമേന്മ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ബഡിങ്ങോ ഗ്രാഫ്റ്റിങ് രീതിയോ വഴി തൈ മുളപ്പിക്കാന്‍ തീരുമാനിച്ചത്. ആറുമാസത്തിനുള്ളില്‍ ഇത് വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.


