India
image_print

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചതായി സേന

Written by

archanaa chuqwe

ജമ്മു കശ്മീരിൽ വീണ്ടും സംഘർഷം. ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി. സംഭവത്തിൽ ഒരു ഭീകരനെ സൈന്യം വധിച്ചു.

ഷോപിയാനിലെ കാഷ്വാ മേഖലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിക്ക് നേരെ ഭീകരരിൽ ഒരാൾ വെടിയുതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതും തിരച്ചിൽ ആരംഭിച്ചതുമെന്ന് പോലീസ് പറഞ്ഞു.

പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ നീക്കത്തിൽ ഗ്രാമം വളഞ്ഞ ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. കീഴടങ്ങാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭീകരൻ തയ്യാറായില്ല. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരനിൽനിന്ന് തോക്കും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.